ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ ആദ്യബാച്ച് മറ്റന്നാൾ ഖത്തറിലെത്തും

കോവിഡ് 19 വാക്‌സിൻ ആദ്യ ബാച്ച് ഡിസംബർ 21ന് ഖത്തറിലെത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു. ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് ആളുകൾക്ക് വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി തന്റെ ട്വീറ്റിൽ പറഞ്ഞു.

“അമീറിന്റെ നിർദേശപ്രകാരം കോവിഡ് 19 വാക്സിൻ ഡിസംബർ 21ന് എത്തിക്കും. ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച് ജനങ്ങൾക്കു വാക്സിൻ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പാൻഡെമികിനു ശേഷം ജീവിതം ക്രമേണ സാധാരണ നിലയിലേക്കു വരുന്നതിനു മുന്നോടിയായുള്ള സുപ്രധാന നടപടിയാണിത്.”

“രോഗത്തെ നേരിടാനുള്ള രാജ്യത്തിന്റെ പദ്ധതിയുടെ വിജയത്തിൽ ഞങ്ങൾ അഭിമാനം പ്രകടിപ്പിക്കുന്നു. ഞങ്ങളുടെ മെഡിക്കൽ ടീമുകൾക്കും അതിന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നു.” അദ്ദേഹം അറബിയിൽ ട്വീറ്റ് ചെയ്തു.

പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും മുൻ‌നിര  ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകാൻ മുൻഗണന നൽകുമെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ പൊതുജനാരോഗ്യ കായിക, മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുൽ വഹാബ് അൽ മുസ്‌ലെ പറഞ്ഞിരുന്നു തുടർന്നുള്ള മാസങ്ങളിൽ ബാക്കി പൊതുജനങ്ങൾക്കും വാക്സിൻ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker