ആരോഗ്യംഖത്തർ

ഖത്തറിൽ ആദ്യമായി ശ്വാസകോശം മാറ്റി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്ന് എച്ച്എംസി ഡയറക്ടർ

രണ്ട് മാസത്തിനുള്ളിൽ ഖത്തറിൽ ആദ്യത്തെ ശ്വാസകോശം മാറ്റിവയ്ക്കൽ നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും ഖത്തർ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടറുമായ ഡോ. യൂസഫ് അൽ മസ്ലാമനി ശനിയാഴ്ച അറിയിച്ചു. ഖത്തറിൽ ലിവിംഗ് ഹാർട്ട് ട്രാൻസ്പ്ലാൻറ് പ്രോഗ്രാം ആരംഭിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

അവയവം മാറ്റിവയ്ക്കൽ പ്രക്രിയയിലെ സങ്കീർണ്ണമായ ഒരു പ്രശ്നം, അതിലെ എല്ലാ ടീമുകളും തമ്മിൽ ശരിയായ ഏകോപനം ആവശ്യമാണെന്നതാണ്. ദാതാവിൽ നിന്ന് അവയവം നീക്കം ചെയ്യുന്നവർ, അവയവം മാറ്റിവയ്ക്കുന്നവർ, പരിശോധനകൾ നടത്തുന്ന ലബോറട്ടറി എന്നിവക്കെല്ലാം ഇക്കാര്യത്തിൽ ഒരു പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിൽ 430,000 ദാതാക്കൾ അവയവ ദാന ഫോമിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും മരണാനന്തരം സംഭാവന ചെയ്യുന്ന കേസുകളുടെ ശതമാനം പൂജ്യത്തോട് അടുക്കുന്നുവെന്ന് അൽ മസ്ലാമണി സൂചിപ്പിച്ചു. മരണപ്പെട്ടയാൾ തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ കുടുംബം പലപ്പോഴും ഇതിനു തയ്യാറാവുന്നില്ലെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker