അപ്‌ഡേറ്റ്സ്ഖത്തർ

മെസാമീർ ഇന്റർചേഞ്ചിൽ ആദ്യത്തെ അണ്ടർപാസ് തുറന്നു.

പൊതുമരാമത്ത് വകുപ്പ് ‘അഷ്ഗൽ’ ഇന്ന് മെസാമീർ ഇന്റർചേഞ്ചിൽ 220 മീറ്റർ നീളമുള്ള പുതിയ അണ്ടർപാസ് തുറന്നു.മണിക്കൂറിൽ 1,500 വാഹനങ്ങൾക്ക് ശേഷിയുള്ള ഒമ്പത് അണ്ടർപാസുകളിൽ ആദ്യത്തേതാണ് പുതിയതായി തുറന്ന അണ്ടർപാസ്.

പുതിയതായി തുറന്ന അണ്ടർപാസ് മെസാമീർ ഇന്റർചേഞ്ചിലെ ആദ്യത്തെ സംരംഭമാണെന്ന് പ്രോജക്ട് എഞ്ചിനീയർ ഹസ്സൻ അൽ ഗാനിം പറഞ്ഞു. “ഇ റിംഗ് റോഡിൽ നിന്ന് റാവാത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള ട്രാഫിക് പ്രവാഹത്തെ അണ്ടർപാസ് ബന്ധിപ്പിക്കുന്നു. അൽ തുമാമയിൽ നിന്നും പഴയ വിമാനത്താവളത്തിൽ നിന്നും വരുന്ന റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ റാവദത്ത് അൽ ഖൈൽ സ്ട്രീറ്റിലേക്ക് നേരിട്ട് പ്രവേശനമുണ്ട് ” അൽ ഗാനിം കൂട്ടിച്ചേർത്തു.

മെസാമീർ ഇന്റർചേഞ്ചിന്റെ ഏറ്റവും പുതിയ പുരോഗതി വിലയിരുത്താനും പുതിയ ഫ്ലൈഓവർ ബ്രിഡ്ജ് സന്ദർശിക്കാനും നിരവധി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അഷ്ഗലിലെ പ്രോജക്ട് അഫയേഴ്സ് ഡയറക്ടർ യൂസഫ് അബ്ദുൽറഹ്മാൻ അൽ ഇമാദി, ഹൈവേ പ്രോജക്ട് ഡിപ്പാർട്ട്‌മെന്റ് മാനേജർ ബദർ ഡാർവിഷ്, ട്രാഫിക് എഞ്ചിനീയറിംഗ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് എംഗ് സൗദ് അബ്ദുല്ല അൽ ഹമദ്, തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.

6.1 കിലോമീറ്റർ നീളമുള്ള നിർമാണ പ്രവർത്തനങ്ങൾ, ഓരോ ദിശയിലും മൂന്നോ നാലോ പാതകൾ, രണ്ട് ദിശകളിലും മണിക്കൂറിൽ 20,000 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ പദ്ധതി.

Photo Courtesy: Peninsula Qatar

ദോഹയിലെ അഞ്ച് പ്രധാന റോഡുകളായ ഇ റിംഗ് റോഡ്, ദോഹ എക്സ്പ്രസ് വേ, സബ അൽ അഹ്മദ് ഇടനാഴി, ഇൻഡസ്ട്രിയൽ ഏരിയ റോഡ്, റാവദത്ത് അൽഖൈൽ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന സവിശേഷമായ പെന്റഗൺ ആകൃതിയിലാണ് ഈ ഇന്റർചേഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്

Courtesy: Peninsula Qatar

 

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker