ഖത്തർ

ഖത്തറിൽ കൂടുതൽ പേർക്കെതിരെ കൊവിഡ് നിയമലംഘനത്തിനു നടപടി

കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനു രാജ്യത്ത് നിലവിലുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് നിയുക്ത അധികാരികൾ 552 പേരെ പ്രോസിക്യൂഷൻ നടപടികൾക്കു വിധേയരാക്കി.

നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 355 പേർ, സാമൂഹിക അകലം പാലിക്കാത്തതിന് 193 പേർ, ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് രണ്ടു പേർ, വാഹനങ്ങളിൽ നാലു പേരിൽ കൂടുതൽ പാടില്ലെന്ന നിയമം ലംഘിച്ചതിന് രണ്ടു പേരും നടപടി നേരിട്ടു

മറ്റുള്ളവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് നിയുക്ത അധികാരികൾ പൊതുജനങ്ങളോട് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker