Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവരിലെ ഫലപ്രാപ്തി വെളിപ്പെടുത്തി എച്ച്എംസി ഡയറക്ടർ

ഖത്തറിൽ മാർച്ച് 28 വരെ കൊവിഡ് വാക്‌സിൻ ലഭിച്ചവരിൽ 98.4 ശതമാനം പേർക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസ്ലാമണി പറഞ്ഞു. ഒന്നാമത്തെയോ രണ്ടാമത്തെയോ ഡോസിന് ശേഷമാണ് ഇതിൽ 1.5 ശതമാനം പേർക്ക് രോഗം ബാധിച്ചതെന്നും അവർ വ്യക്തമാക്കി.

ഖത്തറിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതു മുതൽ മാർച്ച് 28 വരെ വാക്സിൻ ലഭിച്ച നാലു ലക്ഷത്തിലധികം ആളുകളെ നിരീക്ഷിച്ചതിലൂടെയാണ് ഇത് കണ്ടെത്തിയതെന്ന് അൽ മസ്ലാമണി ഇന്നലെ ഖത്തർ ടിവിയോട് പറഞ്ഞു.

യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള പുതിയ വൈറസിനെതിരെ മോഡേണ, ഫൈസർ-ബയോടെക് വാക്‌സിനുകൾ ഫലപ്രദമാണെന്നും എന്നാൽ ഫലപ്രാപ്തി 100 ശതമാനമല്ലാത്തതിനാൽ മുൻകരുതലുകൾ ഉണ്ടായിരിക്കണമെന്നും അവർ എടുത്തു പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker