അന്തർദേശീയംഖത്തർ

ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ക്യാമ്പയ്ന് കൂടുതൽ പിന്തുണ

ഇസ്ലാം മതത്തെ നിന്ദിക്കുന്ന തരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംസാരിച്ചതിനെ തുടർന്ന് ഫ്രഞ്ച് ഉൽപന്നങ്ങൾ അവഗണിക്കാനുള്ള ക്യാമ്പെയ്ൻ ഖത്തറിൽ ശക്തി പ്രാപിക്കുന്നു. നേരത്തെ അൽ മീറ സ്റ്റോർ ഫ്രഞ്ച് ഉൽപന്നങ്ങൾ അവരുടെ ഷോപ്പുകളിൽ നിന്നും പിൻവലിച്ചതിനു പിന്നാലെ നിരവധി സ്ഥാപനങ്ങൾ ഫ്രാൻസിൽ നിന്നുള്ള സാധനങ്ങൾ ഒഴിവാക്കി തുടങ്ങി.

ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, അൽ റാവ്നാക്ക്, അൽ മർഖിയയിലെ ഖത്തർ ഷോപ്പിംഗ് കോംപ്ലക്സ്, അബു ഹമൂറിലെ സൂഖ് അൽ ബലാദി എന്നിവക്കു പുറമേ ലോക്കൽ ഡെലിവറി ആപ്പുകളായ സ്നൂനു, ക്യുതാംവീൻ എന്നിവരും ക്യാമ്പയ്നിൽ പങ്കു ചേർന്നിട്ടുണ്ട്.

അൽ വാജ്ബ ഫാക്ടറിക്കു പുറമേ ഫാമിലി ഫുഡ് സെന്ററിലെയും ഫാമിലി മാർട്ടിലെയും എല്ലാ ഔട്ട്ലെറ്റുകളും ക്യാമ്പയ്നിൽ പങ്കു ചേർന്നിട്ടുണ്ട്. നേരത്തെ ഖത്തർ യൂണിവേഴ്സിറ്റി നടത്താനിരുന്ന ഫ്രഞ്ച് സാംസ്കാരിക വാരാഘോഷവും മാറ്റി വെച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker