അന്തർദേശീയംഖത്തർ

ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള ജിസിസി യോഗം സൗദിയിൽ വച്ചായിരിക്കുമെന്ന് റിപ്പോർട്ട്

ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വാർഷിക ഉച്ചകോടി ജനുവരി 5ന് സൗദി തലസ്ഥാനമായ റിയാദിൽ നടക്കുമെന്ന് കുവൈറ്റ് പത്രമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ഉച്ചകോടിയിൽ എല്ലാ ജിസിസി നേതാക്കളും പങ്കെടുക്കുമെന്നും കുവൈറ്റ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.

വരാനിരിക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ട 2017 ൽ സൗദിയുടെ നേതൃത്വത്തിലുള്ള നാലു രാജ്യങ്ങൾ ഖത്തറിനേർപ്പെടുത്തിയ ഉപരോധവും മറ്റു പ്രശ്നങ്ങളും അവസാനിപ്പിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

2017 ജൂണിൽ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നിവർ ഖത്തർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് കുവൈത്താണ് നേതൃത്വം നൽകിയത്.

വിള്ളൽ അവസാനിപ്പിക്കുന്നതിനായി ഫലപ്രദമായചർച്ചകൾ നടന്നതായും പ്രശ്ന പരിഹാരത്തിനുള്ള അന്തിമ കരാറിലെത്താൻ എല്ലാ പാർട്ടികൾക്കും  താൽപര്യമുണ്ടെന്നും ഈ മാസം ആദ്യം കുവൈറ്റ് പ്രഖ്യാപിച്ചിരുന്നു.

Courtesy: Gulf News

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker