ഖത്തർവിനോദം

ഖത്തറിലെ വടക്കൻ മേഖലയിലുള്ള ബീച്ചുകൾ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു

മനോഹരമായ ശൈത്യകാലം ആരംഭിക്കുമ്പോൾ, ഖത്തറിന്റെ വടക്കൻ തീരത്ത് ഒരു കാലത്ത് അധികം സന്ദർശിക്കപ്പെടാത്ത നിരവധി ബീച്ചുകൾ ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറുന്നു.

വടക്കൻ മേഖലയിൽ നിരവധി ബീച്ചുകളുള്ള ഒരു നീണ്ട തീരദേശ വലയമാണ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്. ശാന്തമായ അന്തരീക്ഷവും ആഴമില്ലാത്തതും മൂലം ഇതിലെ പല ബീച്ചുകളും, പ്രത്യേകിച്ച് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ വടക്ക് ഭാഗത്തുള്ളവ കുടുംബസംഗമങ്ങൾക്ക് അനുയോജ്യമാണ്.

സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും പൊതു ബീച്ചുകൾ തുറക്കുകയും ചെയ്തപ്പോൾ ജനപ്രിയ ബീച്ചുകളായ അൽ വക്ര, അൽ മെസിയാദ്, ദുഖാൻ എന്നിവയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനായി നിരവധി പേരാണ് വടക്കു ഭാഗത്തുള്ള ബീച്ചുകൾ തിരഞ്ഞെടുക്കുന്നത്.

“ഖത്തറിന്റെ വടക്കൻ മേഖലയിലുള്ള മനോഹരമായ ബീച്ചുകളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെങ്കിലും, അവയിലൊന്നും ഞാൻ മുമ്പ് സന്ദർശിച്ചിട്ടില്ല. പുതിയ റോഡ് നെറ്റ്‌വർക്കുകൾ വന്ന് ഈ ബീച്ചുകളിലേക്കുള്ള യാത്രാ സമയം കുറഞ്ഞതോടെ, ആളുകൾ ഇവിടം സന്ദർശിക്കാൻ തുടങ്ങി. ഈ ബീച്ചുകൾ ശുദ്ധവും ജലനിരപ്പ് കാരണം കുട്ടികൾക്ക് അനുയോജ്യവുമാണ്.” ഖത്തർ ട്രിബ്യൂണിനോട് സംസാരിച്ച ഒരു പ്രവാസി പറഞ്ഞു,

പുതിയ റിസോർട്ടുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും പുതിയ റോഡ് ശൃംഖലകളുടെയും കടന്നു വരവും പ്രദേശത്തെ വിനോദ സഞ്ചാരികളെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്ന് ടൂറിസം വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker