ഖത്തർ

എയർബസിന് കർശന മുന്നറിയിപ്പു നൽകി ഖത്തർ എയർവേയ്സ്

എയർബസ് എസ്ഇയുമായുള്ള ഗുരുതരമായ പ്രശ്നങ്ങൾ അവരുടെ ഡെലിവറികൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേക്കാമെന്ന് ഖത്തർ എയർവേയ്‌സ് മുന്നറിയിപ്പ് നൽകി. ഫ്രാൻസ് ആസ്ഥാനമാക്കിയുള്ള വിമാന നിർമ്മാതാക്കളുടെ റിക്കവറിംഗ് പദ്ധതികളെ സാരമായി ബാധിക്കുന്നതാണ് ഈ തീരുമാനം.

ബ്ലൂംബെർഗ് ടിവിയുമായുള്ള അഭിമുഖത്തിൽ ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അക്ബർ അൽ ബേക്കർ, എയർബസുമായുള്ള നിലവിലുള്ള തർക്കങ്ങളിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടായാൽ തങ്ങൾ പ്രതികരിക്കുമെന്നു മുന്നറിയിപ്പ് നൽകി.

“ഞങ്ങൾക്ക് എയർബസുമായി പരിഹരിക്കേണ്ടതായ പ്രശ്നമുണ്ട്, അതു, പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവരിൽ നിന്ന് ഒരു വിമാനവും എടുക്കാൻ ഞങ്ങൾ തയ്യാറാകില്ല. നിർഭാഗ്യവശാൽ ആ പ്രശ്‌നം എന്താണെന്ന് എനിക്ക് പറയാൻ കഴിയില്ല.” അൽ ബേക്കർ പറഞ്ഞു.

മുന്നറിയിപ്പിന് തൊട്ടുമുമ്പ്, എയർബസിന്റെ ഭീമൻ എ 380 ജെറ്റുകളുടെ കാര്യക്ഷമതയില്ലായ്മയെയും പ്രവർത്തനച്ചെലവിനെയും എയർലൈൻ മേധാവി വിമർശിച്ചിരുന്നു. എന്നാൽ ഇതല്ല പുതിയ തർക്കത്തിന്റെ പ്രേരണയെന്നാണ് അദ്ദേഹം പറയുന്നത്. എയർബസും ഇക്കാര്യത്തിൽ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker