അപ്‌ഡേറ്റ്സ്ഖത്തർ

ഹമദ് എയർപോർട്ടിൽ യാത്രക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാനുള്ള വെൻഡിങ്ങ് മെഷീനുകൾ സ്ഥാപിച്ചു

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലുകളിലെ പ്രധാന പാസഞ്ചർ ടച്ച്‌പോയിന്റുകളിലുടനീളം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) ലഭിക്കുന്നതിനുള്ള വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു.

പുതുതായി അവതരിപ്പിച്ച വെൻഡിംഗ് മെഷീനുകൾ വഴി ഫെയ്‌സ് മാസ്കുകൾ, ഡിസ്പോസിബിൾ ഗ്ലൗസുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, അണുവിമുക്തമാക്കുന്ന വൈപ്പുകൾ, അതുപോലെ സാധാരണ വാങ്ങുന്ന  ഫാർമസി ഇനങ്ങളായ വിറ്റാമിനുകളും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളും യാത്രക്കാർക്ക് ലഭിക്കുന്നു.

കൊവിഡ് പാൻഡെമിക്കിന് എതിരെയുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിനുമുള്ള വിമാനത്താവളത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇൻസ്റ്റാളേഷനുകൾ വരുന്നത്. ടെർമിനലിലുടനീളം സ്ഥിതിചെയ്യുന്ന റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും യാത്രക്കാർക്ക് പിപിഇ, യാത്രക്ക് അവശ്യവസ്തുക്കൾ എന്നിവ കണ്ടെത്താനാകും.

യാത്രക്കാർക്ക് സമ്പർക്കരഹിതവും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യുന്നതിന് നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker