ഖത്തർ

ഹിഫ്സ് അൽനയീമ റമദാനിൽ 2500 ഇഫ്താർ കിറ്റുകൾ ദിവസവും വിതരണം ചെയ്യും

സമൂഹത്തിലെ ഏറ്റവും അർഹരായ ആളുകൾക്ക് റമദാനിൽ ദിവസം തോറും 2500 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ ഹിഫ്സ് അൽനയീമ സെൻറർ ഒരുങ്ങുന്നു. നൽകലും പരസ്പരമുള്ള കരുതലും അടയാളപ്പെടുത്തുന്ന റമദാനിൽ അർഹരായവർക്ക് ഭക്ഷണകിറ്റും ഇഫ്താറും നൽകി വിശുദ്ധമാസം ധന്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പിആർഒ യൂസഫ് അൽ കുലൈഫി അറിയിച്ചു.

പ്രമുഖ ഹോട്ടലുകൾ, ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ, വിവാഹപാർട്ടികൾ അടക്കമുള്ള ആഘോഷ പരിപാടികൾ എന്നിവയിൽ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് മികച്ച രീതിയിൽ പാക്ക് ചെയ്ത് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരിലേക്ക് എത്തിക്കുന്ന ഹിഫ്സ് അൽനയീമ സെൻറർ എല്ലാ വർഷവും ഇഫ്താർ കിറ്റുകൾ നൽകാറുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker