അന്തർദേശീയംഖത്തർ

ആഗോളയാത്ര സുഗമമാക്കുന്ന ഡിജിറ്റൽ ട്രാവൽ പാസ് ആഴ്ചകൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്നു അയാട്ട

ദീർഘകാലമായി കാത്തിരുന്ന ഡിജിറ്റൽ ട്രാവൽ പാസ് വരും ആഴ്ചകളിൽ പ്രാബല്യത്തിൽ വരുമെന്ന് ആഗോള എയർലൈൻ ബോഡി അയാട്ട (IATA) മേധാവി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

യാത്രക്കാർക്ക് അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ്  പരിശോധന ഫലങ്ങളും ഇതിലേക്കു ലിങ്ക് ചെയ്ത് അവരുടെ പാസ്‌പോർട്ടിന്റെ സുരക്ഷിതമായ ഡിജിറ്റൽ പതിപ്പ് സൃഷ്ടിക്കാൻ കഴിയും.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആഗോള യാത്രയെ കൂടുതൽ സുഗമമാക്കാനും എയർപോർട്ട് ചെക്ക്-ഇൻ, എയർക്രാഫ്റ്റ് ബോർഡിംഗ് എന്നിവയിലെ സ്ക്രീനിംഗ് എളുപ്പമാക്കാനുമുള്ള അയാട്ടയുടെ മൊബൈൽ ആപ്പ് ഇതിനകം തന്നെ ഖത്തർ എയർവേയ്സ് ഉൾപ്പെടെ നിരവധി കാരിയറുകൾ പരീക്ഷിച്ചതാണ്.

ആവശ്യമായ എല്ലാ രേഖകളും മൊബൈൽ ഫോണുകൾ വഴി എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇതുവഴി കഴിയും. നിലവിൽ തന്നെ അറുപതിനായിരത്തോളം പേർ പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അയാട്ട വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker