ഖത്തർ

ജിഎസ്എഎസിന്റെ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ആദ്യ ഹോസ്പിറ്റാലിറ്റി പ്രൊജക്ടായി കത്താര ടവേഴ്സ്

ഡിസൈൻ ഘട്ടത്തിൽ ജി‌എസ്‌എസ് ഡിസൈൻ & ബിൽഡ് 5 സ്റ്റാർസ് റേറ്റിംഗ് സർട്ടിഫിക്കറ്റ് ലഭിച്ച ഖത്തറിലെ ആദ്യത്തെ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റായി ലുസൈലിലെ കതാര ടവേഴ്‌സ് ഡെവലപ്മെന്റ് മാറി.

കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനായി ഉപയോഗിക്കുന്ന മെന മേഖലയിലെ ആദ്യത്തെ ഹരിത കെട്ടിട സർട്ടിഫിക്കേഷൻ സംവിധാനമാണ് ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം (ജിഎസ്‌എഎസ്).

ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ അതിരുകൾക്കപ്പുറത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും അന്താരാഷ്ട്ര തലത്തിൽ തൽക്ഷണം അംഗീകരിക്കപ്പെടുന്ന ഒരു ലാൻഡ്മാർക്ക് സ്ഥാനം നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് കതാര ഹോസ്പിറ്റാലിറ്റി ചെയർമാൻ ശ്രീ ഷെയ്ഖ് നവാഫ് ബിൻ ജാസിം ബിൻ ജാബോർ അൽ താനി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker