ഖത്തർ
ഖത്തറിലെ റാസ് ലഫാൻ തുറമുഖത്ത് വൻതോതിൽ നിരോധിതമരുന്നു വേട്ട
റാസ് ലഫാൻ തുറമുഖത്തെ ഒരു യാത്രക്കാരന്റെ ബാഗിൽ നിന്ന് ആയിരക്കണക്കിന് നിരോധിത ഗുളികകൾ അടങ്ങിയ ഡസൻ കണക്കിനു കാർട്ടണുകൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു.
റാസ് ലഫാൻ പോർട്ട് കസ്റ്റംസിലെ മാരിടൈം കസ്റ്റംസ് വകുപ്പ് 9,600 നിരോധിത ഗുളികകളാണു കണ്ടെത്തിയതെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് വ്യാഴാഴ്ച ട്വീറ്റിൽ അറിയിച്ചു. ഒരു യാത്രക്കാരന്റെ ലഗേജിനുള്ളിൽ ഒളിപ്പിച്ച മരുന്നുകൾ കസ്റ്റംസ് യാർഡിലെത്തിയപ്പോൾ പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി ലഹരി വസ്തുക്കൾ കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തിട്ടുണ്ട്. നാലര കിലോ കഞ്ചാവ്, മൂവായിരത്തോളം ലിറിക്ക ഗുളികൾ, 5 ടൺ പുകയില എന്നിവയെല്ലാം പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.
— Qatar Tribune (@Qatar_Tribune) July 1, 2021