ഖത്തർ

ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ ഇവയാണ്

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായി ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍ നടപടികൾ വിശദീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം.

* സാമൂഹിക അകലം പാലിക്കണം. ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം മറ്റുള്ളവരുമായി പാലിക്കുക.
* മാസ്‌ക് ധരിക്കുക, ഉപയോഗം കഴിഞ്ഞ മാസ്‌ക് സുരക്ഷിതമായി ഉപേക്ഷിക്കുക.
* കൈ കൊടുത്ത് അഭിവാദ്യം ചെയ്യുന്നതും കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കുക
* ജോലി സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഗ്ളൗസ് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക.
* ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല അല്ലെങ്കിൽ ടിഷ്യൂ ഉപയോഗിച്ചു മൂടുക
* അധികൃതരുടെ നിര്‍ദേശങ്ങള്‍ പിന്തുടരുക.
* ശരീരോഷ്മാവ് പരിശോധിക്കുക, പനിയുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുക.
* ഇഹ്തിറാസ് ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക
* ശ്വസന സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ വൈദ്യ സഹായം തേടുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker