കാലാവസ്ഥഖത്തർ

ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യത, കാലാവസ്ഥാ മുന്നറിയിപ്പുമായി ക്യുഎംഡി

ശക്തമായ കാറ്റും സമുദ്രം ഉയരാനുള്ള സാധ്യതയെയും കുറിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി.

“ശക്തമായ കാറ്റും സമുദ്രം ഉയരാനുള്ള സാധ്യതയും ഞായറാഴ്ച ഉച്ച മുതൽ ബുധനാഴ്ച വരെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് 4-8 അടി മുതൽ 10 അടി വരെ ഉയരത്തിലാക്കാൻ സാധ്യതയുണ്ട്.” ട്വിറ്ററിൽ ക്യുഎംഡി പറഞ്ഞു.

ഈ കാലാവസ്ഥയെത്തുടർന്ന്, മുൻകരുതൽ എടുക്കാനും എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കാനും എല്ലാ പൗരന്മാരോടും താമസക്കാരോടും ക്യുഎംഡി അഭ്യർത്ഥിച്ചു.

ലോക കാലാവസ്ഥാ ഓർഗനൈസേഷൻ സാക്ഷ്യപ്പെടുത്തിയ കേന്ദ്രമായ ഖത്തറിലെ ഗൾഫ് മറൈൻ സെന്റർ പുറത്തിറക്കിയ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറായുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റിനെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ടും ക്യുഎംഡി പങ്കുവച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker