കായികംഖത്തർ

ഖത്തർ ലോകകപ്പിന്റെ ആവേശത്തിനരികെ, അറബ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കാൻ വേണ്ടി കൂടി നടക്കുന്ന, പതിനാല് അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് 2021ന്റെ യോഗ്യത പ്ലേ-ഓഫ് മത്സരങ്ങൾ ജൂൺ 19 മുതൽ 25 വരെ ഖത്തറിൽ വെച്ചു നടക്കും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നിവയിൽ വെച്ചാണു മത്സരങ്ങൾ നടക്കുക. മത്സരഷെഡ്യൂൾ:

ജൂൺ 19 (രാത്രി 8 മണി) – ലിബിയ vs സുഡാൻ – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം.
ജൂൺ 20 (രാത്രി 8 മണി ) – ഒമാൻ vs സൊമാലിയ – ജാസിം ബിൻ ഹമദ് സ്റ്റേഡിയം.
ജൂൺ 21 (രാത്രി 8 മണി) – ജോർദാൻ vs സൗത്ത് സുഡാൻ – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം.
ജൂൺ 22 (രാത്രി 8 മണി) – മൗറിറ്റാനിയ vs യെമൻ – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
23 ജൂൺ (8 മണി) – ലെബനൻ vs ജിബൂട്ടി – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
ജൂൺ 24 (രാത്രി 8 മണി) – പലസ്തീൻ vs കൊമോറോസ് – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
ജൂൺ 25 (രാത്രി 8 മണി) – ബഹ്‌റൈൻ vs കുവൈറ്റ് – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം

ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 18 വരെയാണ് അറബ് കപ്പ് നടക്കുന്നത്. ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകൾ പരിശോധിക്കാൻ വേണ്ടി കൂടി നടക്കുന്ന ടൂർണമെന്റ് കാണികൾക്ക് മനോഹരമായ അനുഭവമായിരിക്കും നൽകുക.

ഇനിപ്പറയുന്ന ഒമ്പത് ടീമുകൾ ഇതിനകം ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്: ഖത്തർ (ആതിഥേയർ), ടുണീഷ്യ, അൾജീരിയ, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിറിയ.

മത്സരങ്ങൾക്കുള്ള ടിക്കറ്റിന് 20 ഖത്തർ റിയാലാണു നിരക്ക്. ഖത്തർ ഫുട്ബോൾ അസോസിയേഷൻ വെബ്സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാണ്: tickets.qfa.qa. 12 വയസും അതിൽ കൂടുതലുമുള്ള കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കോ അല്ലെങ്കിൽ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചു പൂർണ്ണമായി സുഖം പ്രാപിച്ചവർക്കോ ആണു മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.

മത്സരങ്ങൾ കാണാനെത്തുന്നവർ പൊതുഗതാഗതം ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. രണ്ട് സ്റ്റേഡിയങ്ങളും ദോഹ മെട്രോ സ്റ്റേഷനുകളിൽ നിന്നും നടക്കാനുള്ള ദൂരത്തിലാണ്. സ്‌പോർട്‌സ് സിറ്റി സ്റ്റേഷന് സമീപമാണ് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം. ജാസിം ബിൻ ഹമദ് സ്റ്റേഡിയം അൽ സുഡാൻ സ്റ്റേഷന്റെ അടുത്തും. രണ്ട് സ്റ്റേഷനുകളും ഗോൾഡ് ലൈനിലാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker