അന്തർദേശീയംഅപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ ഇന്ത്യയില്ല, ആശങ്കയോടെ പ്രവാസികൾ

കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തർ പുതുക്കിയതിൽ വീണ്ടും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. രോഗത്തിന്റെ ഉറവിട സ്ഥാനമായ ചൈനയും രോഗവ്യാപനം രൂക്ഷമായിരുന്ന അമേരിക്കയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതലാണ് പുതുക്കിയ പട്ടിക പ്രാബല്യത്തിൽ വന്നത്.

കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും ഖത്തറിൽ എത്തുന്നവർക്ക് ഹോം ക്വാറന്റീൻ അനുവദിക്കും. അതേ സമയം ഇന്ത്യയടക്കമുള്ള അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.

അതേ സമയം ഖത്തറിൽ കൊവിഡ് ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ തൊഴിലുടമകൾ തിരിച്ചു വിളിച്ച ആളുകളിലും ജോലി തേടുന്നവരിലും പുതിയ വിസ വേണ്ടവർക്ക് അത് അനുവദിക്കാത്തതിൽ പ്രവാസികൾ ആശങ്കാകുലരാണ്. ഖത്തർ ഐഡിയുള്ളവർക്കടക്കം പ്രവേശനാനുമതി വേണമെന്നിരിക്കെ പുതിയ വിസക്കാരുടെ കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു വ്യക്തതയും നൽകിയിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker