ആരോഗ്യംഇന്ത്യഖത്തർ

സുപ്രീം കോടതിയുടെ ഇടപെടൽ, വാക്സിനേഷൻ നയം മാറ്റി കേന്ദ്ര സർക്കാർ

രാജ്യത്തു കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച നയം മാറ്റി കേന്ദ്ര സർക്കാർ. നേരത്തെ വാക്സിന് പണം നൽകണമെന്നു പറഞ്ഞ കേന്ദ്ര സർക്കാർ ജൂൺ 21 മുതൽ എല്ലാ ജനങ്ങൾക്കും ഫ്രീ വാക്സിൻ നൽകുമെന്നു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീം കോടതിയുടെ നിരന്തരമായ ഇടപെടലും വിമർശനവുമാണ് തീരുമാനം മാറ്റാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണു കരുതേണ്ടത്. വാക്സിനു വേണ്ടി തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കു കേന്ദ്ര സർക്കാരിനു മറുപടിയുണ്ടായിരുന്നില്ല.

വാക്സിൻ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്വകാര്യ കേന്ദ്രങ്ങൾക്കു വാക്സിൻ നൽകാൻ പ്രൈസ് ക്യാപ്പ് ഏർപ്പെടുത്തും. കുട്ടികൾക്കു വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker