ഇന്ത്യകായികംഖത്തർ

ഇന്ത്യൻ ടീം അടുത്തയാഴ്ച ഖത്തറിലെത്തും, കൊവിഡ് പ്രൊട്ടോക്കോളുകളിൽ ഇളവ്

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം മെയ് 19നു ഖത്തറിലേക്കു തിരിക്കുമെന്ന് എഐഎഫ്എഫ് മേധാവി കുശാൽ ദാസ് അറിയിച്ചു. അതേസമയം ഇന്ത്യയിൽ നിന്നു ഖത്തറിലെത്തുന്ന യാത്രക്കാർക്ക് 10 ദിവസം ഹോട്ടൽ ക്വാറൻറീൻ വേണമെന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ നിന്നും ടീമിനെ ഖത്തർ ആരോഗ്യമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യൻ ടീം ക്യാമ്പിനായി ഡെൽഹിയിൽ ക്യാമ്പിനായി ഒത്തു ചേരുന്ന സമയത്ത് കൊവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. ഇതിനു പുറമേ ഖത്തറിലേക്കു പോകുമ്പോൾ യാത്ര തിരിക്കുന്നതിന്റെ 48 മണിക്കൂർ മുൻപെടുത്ത കൊവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ റിപ്പോർട്ട് കയ്യിൽ കരുതുകയും വേണം.

ഖത്തറിലെത്തുന്ന ടീമിന് ക്വാറൻറീൻ ആവശ്യമില്ല. പകരം സംഘാടകർ നിർദ്ദേശിക്കുന്ന ബയോ ബബിളിനകത്തായിരിക്കും താരങ്ങളും സ്റ്റാഫുകളും. മറ്റു കൊവിഡ് നടപടിക്രമങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട്. ടീമിന് പരിശീലനം നടത്താനും തടസമില്ല.

ഖത്തറിനെതിരെ ജൂൺ 3 നും ബംഗ്ലാദേശിനെതിരെ ജൂൺ 9 നും അഫ്ഗാനിസ്ഥാനെതിരെ ജൂൺ 15 നുമാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker