ഇന്ത്യഖത്തർ

കോടതി കുറ്റവിമുക്തരാക്കിയ ഇന്ത്യൻ ദമ്പതികൾ ജയിൽ മോചനം കാത്തിരിക്കുന്നു

മാർച്ച് 29ന് കോടതി കുറ്റവിമുക്തരാക്കിയ ഇന്ത്യൻ ദമ്പതികൾ ജയിൽ മോചനവും കാത്തു കഴിയുന്നു. കോടതി വിധിയുടെ പകർപ്പും പുറത്തു വിടാനുള്ള നടപടി ക്രമങ്ങളും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇതുവരെയും എത്താത്തതിനെ തുടർന്നാണ് ഇരുവരും ഇപ്പോഴും ജയിലിൽ തുടരുന്നത്.

മയക്കുമരുന്നു കടത്തു കേസിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖ് ഖുറേഷി, ഒനിബ ഖുറേഷി എന്നിവർ 10 വർഷം തടവും ഒരു കോടി പിഴയും വിധിക്കപ്പെട്ട് ഒരു വർഷത്തോളമായി ഖത്തർ ജയിലിൽ കിടക്കുന്നത്. എന്നാൽ അടുത്ത ബന്ധുവിന്റെ ചതിവാണ് ഇതിനു പിന്നിലെന്നു വ്യക്തമായതോടെ ഇരുവരെയും വെറുതെ വിടാൻ ഖത്തർ കോടതി വിധിക്കുകയായിരുന്നു.

വിധിപ്പകർപ്പ് എത്തിയാൽ ഇരുവരുടെയും മോചനം ഉടനെയുണ്ടാകുമെന്ന് കേസിന് എല്ലാവിധ സഹായവും നൽകിയ മലയാളി സാമൂഹ്യ പ്രവർത്തകൻ അഡ്വ. നിസാർ കോച്ചേരി പറഞ്ഞു. ജയിലിൽ വച്ച് ഒനീബ ജന്മം നൽകിയ പെൺകുഞ്ഞിന് താൽക്കാലിക പാസ്പോർട്ട് എംബസിയിൽ നിന്നും ലഭിച്ചാൽ മൂന്നു പേർക്കും നാട്ടിലേക്കു തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker