ഖത്തർ

ഖത്തറിലെ വാഹന ഉടമകളും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കുക, അപ്രതീക്ഷിത അപകടങ്ങൾ ഒഴിവാക്കാം

ഖത്തറിൽ ചൂടു ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷമായ അപകടങ്ങൾ ഒഴിവാക്കാൻ വാഹന ഉടമകളും വാഹനമോടിക്കുന്നവരും പ്രത്യേകം ശ്രദ്ധിച്ചു നടപ്പിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇവയാണ്:

1. വാഹനങ്ങളിൽ തീ പിടുത്തം ഒഴിവാക്കാൻ ഇന്ധന ടാങ്കിൽ ലീക്ക് ഇല്ലെന്നും ഇലട്രിക് വയറിംഗിൽ കേടുപാടുകൾ ഇല്ലെന്നും ഉറപ്പു വരുത്തുക.
2. ചെറിയ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകരുത്.
3. ടയറുകൾ യഥാസമയം പരിശോധിക്കുക, ടയറിനുള്ളിൽ മർദ്ദം കൂടി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
4. ലൈറ്റർ, പെർഫ്യൂം ബോട്ടിൽസ്, കെമിക്കൽ വസ്തുക്കൾ എന്നിങ്ങനെ പൊട്ടിത്തെറി സാധ്യതയുള്ള വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കരുത്.
5. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഫസ്റ്റ് എയിഡ് കിറ്റ്, കാർ കെയർ കിറ്റ്, ഒരു ബോട്ടിൽ വെള്ളം എന്നിവ കരുതുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker