കേരളംഖത്തർ

ഖത്തറിലെ വ്യവസായിയെ കേരളത്തിൽ വച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ എംബസി

നാദാപുരം തൂണേരിയിലെ മുടവന്തേരിയിൽ നിന്നും പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി നടപടിക്രമങ്ങൾ തുടങ്ങി.

ഖത്തറിലെ സൾഫർ കെമിക്കൽസ് കമ്പനിയുടെ ചെയർമാനും തൂണേരി മുടവന്തേരി സ്വദേശിയുമായ എം.ടി.കെ. അഹമ്മദിനെ ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് മുടവന്തേരിയിലെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുന്ന വഴിയിൽ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിൽ തട്ടിക്കൊണ്ടു പോയത്.

ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിലെ ഫാസ്റ്റ് സെക്രട്ടറി അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചു. സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും ഇന്ത്യൻ എംബസി ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.  

വിദേശത്തെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അഹമ്മദിന്റെ ബന്ധുക്കളുമായി ഖത്തറിലുള്ളവർ ആശയവിനിമയം നടത്തുന്നതെന്നാണ് വിവരം. കേരളത്തിലെ സൈബർ സെൽ വഴി ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് സാങ്കേതിക തടസമുള്ളതിനാൽ ഖത്തർ പോലീസിന്റെ സഹകരണം ലഭിച്ചാൽ മാത്രമേ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.

സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker