അന്തർദേശീയംഖത്തർബിസിനസ്

ഖത്തറുമായുള്ള ബന്ധം ദൃഢമാക്കാനാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ

ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ  ബന്ധത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ഡയറക്ടർ മൊഹമ്മദ് അൽതാഫ് പറഞ്ഞു.

“ഇന്ത്യയെപ്പോലെ ഖത്തറും സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അസാധാരണമായ വളർച്ച കൈവരിച്ചിട്ടുണ്ട്, എന്നാൽ നിക്ഷേപങ്ങളുടെയും വ്യാപാരത്തിന്റെയും സ്വഭാവം കാര്യമായി മാറിയിട്ടില്ല.” ഖത്തറിൽ നിന്നുള്ള ബിസിനസ്സ് നേതാക്കളുമായി ചേർന്ന് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡോ. അൽതാഫ് പറഞ്ഞു.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങൾക്കും ഗുണങ്ങളുണ്ടാക്കാനും പരസ്പര സഹായങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് നീങ്ങാൻ പക്വതയുള്ളതാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker