ഖത്തർ

വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന വാർത്തകളെ തള്ളി ഖത്തർ എയർവേയ്സ് മേധാവി

വിമാന യാത്രകൾ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങിവരുമെന്ന് ഉറപ്പുണ്ടെന്നും എന്നാൽ 2024 വരെ ഇത് സംഭവിക്കാൻ സാധ്യതയില്ലെന്നും ഖത്തർ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

അതിതീവ്ര വ്യാപനം നടക്കുന്ന കൊവിഡിന്റെ പുതിയ വകഭേദമാണ് യാത്രാ നിയന്ത്രണങ്ങൾ ഇത്രയും കാലം നീട്ടിവെക്കാൻ കാരണമാകുന്നതെന്നും അദ്ദേഹം ഒരു ഓൺലൈൻ കോൺഫറൻസിൽ പറഞ്ഞു.

സാമൂഹിക അകലം പാലിക്കേണ്ട വിമാനങ്ങളിൽ പരിമിതമായ സീറ്റുകൾക്കു വേണ്ടി യാത്രക്കാർ മത്സരിക്കുമെന്നതിനാൽ ടിക്കറ്റ് തുക ഉയരുമെന്ന അഭ്യൂഹങ്ങളും എയർലൈൻ മേധാവി തള്ളിക്കളഞ്ഞു. ഖത്തർ ഉപരോധം നീക്കിയതോടെ  ഖത്തർ എയർവേയ്‌സിന്റെ വളർച്ച വർദ്ധിക്കുമെന്നും അദ്ദേഹം സൂചന നൽകി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker