അന്തർദേശീയംഖത്തർ

ഗാസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിനു നേരെ ഇസ്രയേൽ വ്യോമാക്രമണം

ഗാസയിലെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആസ്ഥാനം ഇസ്രയേൽ അധിനിവേശ സേന തിങ്കളാഴ്ച നേരിട്ടുള്ള ബോംബാക്രമണത്തിൽ നശിപ്പിച്ചു. ആക്രമണത്തെ അപലപിച്ച ക്യൂആർസിഎസ് ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി.

ആക്രമണത്തിന്റെ കൂട്ടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പലസ്തീൻ റെഡ് ക്രസന്റുമായി സഹകരിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിന്റെ ഇരകൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുമെന്ന് ക്യുആർസിഎസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഗാസയിൽ അൽ ജസീറ, അസോസിയേറ്റഡ് പ്രസ്, മറ്റ് മാധ്യമങ്ങൾ എന്നിവയുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഞായറാഴ്ച പലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു മില്യൺ ഡോളറിന്റെ സഹായം ക്യുആർസിഎസ് പ്രഖ്യാപിച്ചിരുന്നു. കണക്കനുസരിച്ച് പലസ്തീനിൽ 59 കുട്ടികളും 35 സ്ത്രീകളും ഉൾപ്പെടെ 200 പേർ ഇതുവരെ വ്യോമാക്രമണത്തിൽ മരിക്കുകയും 1,305 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker