ഖത്തർ

‘പ്ലാന്റ് മില്യൺ ട്രീ’ സംരംഭത്തിൽ പങ്കു കൊണ്ട് ജോർദാൻ അംബാസിഡർ

‘പ്ലാന്റ് മില്യൺ ട്രീ’ സംരംഭത്തിന്റെ ഭാഗമായി അൽ-ജുബൈലത്ത് പാർക്കിൽ വിവിധതരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ഇന്നലെ ഖത്തറിലെ ജോർദാൻ എംബസിയുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചു.

ഖത്തറിലെ ജോർദാൻ അംബാസഡർ സൈദ് മുഫ്‌ലെ അൽ ലോസി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പാർക്ക്സ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദ ദോഹ എന്നിവർക്കു പുറമേ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്ക്സ് ഡിപ്പാർട്ട്‌മെന്റിലെ നിരവധി ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും പരിപാടിയിൽ പങ്കെടുത്തു.

2019ൽ ആരംഭിച്ച ഈ സംരംഭം വിവിധ പരിപാടികളിലൂടെ മന്ത്രിമാർ, അംബാസഡർമാർ, സ്കൂളുകൾ, കമ്മ്യൂണിറ്റി നേതാക്കൾ, പൊതു, സ്വകാര്യ കമ്പനികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ആയിരക്കണക്കിന് വൃക്ഷത്തൈകൾ രാജ്യത്തു നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഖത്തരി കാലാവസ്ഥയ്ക്ക് അനുയോജ്യമായ വൃക്ഷങ്ങളുടെ തൈകളാണ് ഈ പദ്ധതി വഴി നടുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker