Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർബിസിനസ്

കൊവിഡ് 19: സാമ്പത്തിക പ്രതിസന്ധി ഖത്തർ എയർവേയ്സിനെയും ബാധിച്ചതായി റിപ്പോർട്ട്

ആഗോള തലത്തിലുണ്ടായ കൊറോണ വൈറസ് ബാധ വ്യോമയാന സർവീസുകളെ ബാധിച്ചത് ഖത്തർ എയർവേയ്സിന്റെ സാമ്പത്തിക സ്ഥിതിയെയും ബാധിച്ചതായി റിപ്പോർട്ടുകൾ. ബില്യണുകൾ വരുന്ന തുകക്കു വേണ്ടി ഖത്തർ എയർവേയ്സ് മൂന്നോളം ബാങ്കുകളെ സമീപിച്ചതായി പ്രമുഖ മാധ്യമമായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ടു ചെയ്തത്.

റോയിട്ടേഴ്സ് ഏറ്റവുമടുത്തു പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഖത്തർ എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ പിരിച്ചു വിടാൻ സാധ്യതയുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതു വരെയും വ്യക്തത വന്നിട്ടില്ല.

നേരത്തെ ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സും വായ്പക്കു വേണ്ടി ബാങ്കുകളെ സമീപിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. കൊറോണ വൈറസ് പല പ്രമുഖ കമ്പനികളെയും വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker