അന്തർദേശീയംഇന്ത്യഖത്തർ

ഇന്ത്യയുടെ അഭിമാനം, അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി കമല ഹാരിസ്

അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കമലാ ഹാരിസ് എഴുതിച്ചേർത്തത്. ഒരു വനിത ആദ്യമായി അമേരിക്കൻ വൈസ് പ്രസിഡൻറായി എന്നതിനു പുറമെ ആദ്യമായാണ് ഒരു ഏഷ്യൻ വംശജയും കറുത്ത വർഗക്കാരിയുമായ വ്യക്തി ഈ സ്ഥാനത്തെത്തുന്നത്.

അഭിഭാഷകയും കാലിഫോര്‍ണിയയിലെ സെനറ്ററുമായ കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കൻ സ്വദേശിയുമാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന പി വി ഗോപാലന്റെ മകളായ ഡോ. ശ്യാമള 1957ൽ ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി. 1964ല്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലായിരുന്നു കമലാ ഹരിസിന്റെ ജനനം. വാഷിങ്ടണിലെ ഹോവാഡ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ കമല 2010ല്‍ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായി.

ട്രംപിനെതിരെ ഇന്ത്യക്കാരുടെയും കറുത്ത വർഗക്കാരുടെയും പിന്തുണ നിർണായകമായിരിക്കും എന്നതു മുൻകൂട്ടി കണ്ടു തന്നെയാണ് ജോ ബിഡൻ കമലയെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത്. ആ ധൈര്യത്തിന് പ്രതിഫലവും ലഭിച്ചു. അമേരിക്കയുടെ ആത്മാവ് തിരിച്ചു പിടിക്കുമെന്നാണ് കമല ഹാരിസ് സ്ഥാനമേറ്റെടുത്ത ശേഷം പ്രതികരിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker