ഇന്ത്യഖത്തർ

മുന്നറിയിപ്പില്ലാതെ കണ്ണൂർ-ദോഹ വിമാനം റദ്ദാക്കി, ഹോം ക്വാറൻറീൻ അനുവദിക്കപ്പെട്ട യാത്രക്കാർക്ക് തിരിച്ചടി

ഇന്നലെ രാത്രി കണ്ണൂരിൽ നിന്നും ദോഹയിലേക്കു പോകേണ്ടിയിരുന്ന വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരടെ പ്രതിഷേധത്തിനു കാരണമായി. ഫെബ്രുവരി  14 മുതൽ ഗ്രീൻ ലിസ്റ്റിലില്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ നേരത്തെ ഹോം കൊറന്റൈൻ അനുവദിക്കപ്പെട്ട നിരവധി യാത്രക്കാർ ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു.

അപകടസാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നും വരുന്ന 65 വയസിനു മുകളിൽ പ്രായമുള്ളവർ, ചില പ്രത്യേക അസുഖമുള്ളവർ എന്നിവർക്ക് നേരത്തെ ഖത്തർ ഹോം ക്വാറൻറീൻ അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഫെബ്രുവരി 14നു ശേഷം വരുന്ന ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ പെടാത്ത എല്ലാവർക്കും ഹോട്ടൽ ക്വാറന്റീൻ ആവശ്യമാണ്.

ഇന്നലെ രാത്രി 10.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നു രാവിലെ 10.10നാണു പുറപ്പെട്ടത്. ഇതോടെ നേരത്തെ ഹോം ക്വാറന്റീൻ അനുവദിക്കപ്പെട്ടവരും ഇനി പണം മുടക്കി ഹോട്ടൽ ക്വാറന്റീൻ എടുക്കേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker