അന്തർദേശീയം

ഹിസ് മജസ്റ്റി ഹൈത്താം ബിൻ താരിഖ് അൽ സഈദ് അടുത്ത ഒമാൻ സുൽത്താൻ

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. രാജ്യത്തിൻറെ സുൽത്താൻ മരണപ്പെട്ട സ്ഥിതിക്ക് പുതിയ സുൽത്താനെ 3 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണം എന്നാണ് ഒമാൻ ഭരണഘടന. പുതിയ സുൽത്താൻ തീർച്ചയായും നിലവിലുള്ള രാജ കുടുംബത്തിൽ പെട്ടവനും മുസ്ലിം മതത്തിൽ പെട്ട മുതിർന്ന പൗരനും അതോടൊപ്പം ഒമാനിലെ മാതാ പിതാക്കൾക്ക് ജനിച്ചവരും ആയിരിക്കണം എന്നതാണ് നിയമം.

നിലവിൽ ആധികാരികമായ റിപോർട്ടുകൾ ഇല്ലെങ്കിലും ഒമാനിലെ വാർത്ത മാധ്യമങ്ങൾ ആയ അൽ വത്തൻ, അൽ റോയ എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം, രാജ കുടുംബത്തിൽ പെട്ട മുൻ സാംസ്‌കാരിക മന്ത്രി ഹിസ് മജസ്റ്റി ഹൈത്താം ബിൻ താരിഖ് അൽ സഈദ് ആയിരിക്കും അടുത്ത സുൽത്താൻ എന്നാണ് സൂചന.

അവിവാഹിതാനിയിരുന്ന മുൻ സുൽത്താന് നേരിട്ടുള്ള അനന്തരാവകാശികൾ ഇല്ലാത്തതിനാലും പരസ്യമായി തന്റെ പിൻകാമിയെ പ്രഖ്യാപിക്കാത്തതിനാലും രാജ്യത്തെ നാലര മില്യൺ ജനങ്ങൾ തങ്ങളുടെ അടുത്ത ഭരണാധികാരി ആരെന്ന ആകാംക്ഷയിലാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker