Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
കേരളംഖത്തർ

കേരളത്തിലെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ നിർദ്ദേശങ്ങളിൽ ഭേദഗതി

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികൾക്കുണ്ടായിരുന്ന ക്വാറന്റിൻ നിർദ്ദേശങ്ങളിൽ സർക്കാർ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഉത്തരവിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ വ്യക്തത വരുത്തി.

വിദേശരാജ്യങ്ങളിൽ നിന്നും കൊവിഡ് പരിശോധന കഴിഞ്ഞെത്തുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കും. ഇവർക്ക് ഏഴു ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. അതിനു ശേഷം നടത്തുന്ന കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഇവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാം.

കൊവിഡ് പരിശോധന നടത്താതെ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമുണ്ട്. ഏഴു ദിവസം കഴിഞ്ഞ് കൊവിഡ് പരിശോധന നടത്തിയില്ലെങ്കിൽ അവർ പതിനാലു ദിവസം ക്വാറന്റീനിൽ തുടരണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker