കേരളംഖത്തർ

കെ.സുരേന്ദ്രന്റെ മകളെ അപമാനിച്ച ഖത്തർ പ്രവാസിക്കെതിരെ കേസ്

ബിജെപി സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിൽ അപമാനിച്ച ഖത്തർ പ്രവാസിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് മേപ്പയൂർ പോലീസാണ് ഖത്തറിൽ ജോലി ചെയ്യുന്ന അജിനാസിനെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള ചിത്രം സുരേന്ദ്രൻ പങ്കു വെച്ചതിനു താഴെ അശ്ലീല കമൻറുകളിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജിനാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കമന്റിടുന്നുണ്ട്.

Source: The Cue

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker