അന്തർദേശീയംആരോഗ്യംഖത്തർ

മിഡിൽ ഈസ്റ്റിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പു നൽകി ലോകാരോഗ്യസംഘടന

ശൈത്യകാലം ആരംഭിച്ചതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുമ്പോൾ കൂടുതൽ മരണങ്ങൾ ഒഴിവാക്കാനുള്ള ഏക മാർഗം രാജ്യങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കുകയും പ്രതിരോധ നടപടികൾ നടപ്പിലാക്കുകയും ചെയ്യുകയെന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ വ്യാഴാഴ്ച പറഞ്ഞു.

ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിൽ ഇപ്പോൾ അയവു വരുത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയണിന്റെ ഡയറക്ടറായ അഹ്മദ് അൽ മന്ദാരി കഴിഞ്ഞ ദിവസം കെയ്റോയിൽ വച്ചു പറഞ്ഞു. മിഡിൽ ഈസ്റ്റ് പ്രവിശ്യയിൽ സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ഒൻപത് മാസത്തിനിടെ കൊവിഡ് വൈറസ് മിഡിൽ ഈസ്റ്റ് പ്രവിശ്യയിൽ മാത്രം 3.6 ദശലക്ഷത്തിലധികം ആളുകളെ രോഗബാധിതരാക്കുകയും 76,000ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അൽ മന്ദാരി കൂടുതൽ ആളുകളുടെ ജീവൻ അപകടത്തിലാകുമെന്ന മുന്നറിയിപ്പും നൽകി.

കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ പുതിയ അണുബാധകളിൽ 60 ശതമാനത്തിലധികവും ഇറാൻ, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നാണ്. പാക്കിസ്ഥാനിലും ലെബനാനിലും കേസുകൾ ഉയർന്നിട്ടുണ്ട്. ജോർദാൻ, ടുണീഷ്യ, ലെബനൻ എന്നീ മേഖലകളിൽ നിന്നും ഏറ്റവും വലിയ ഏകദിന മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ പ്രദേശത്തെ ഏറ്റവും മോശം അവസ്ഥ ഇറാനിലാണ്. സമീപ മാസങ്ങളിൽ അണുബാധകൾ വർദ്ധിക്കുകയും ആശുപത്രികൾ നിറയയുകയും മരണസംഖ്യ വർദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന്റെ ഏകദിന മരണസംഖ്യയുടെ ഉയർന്ന കണക്ക് മാറ്റിയെഴുതി. ഇവിടുത്തെ മൊത്തം മരണസംഖ്യ 43400 കവിഞ്ഞിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker