ആരോഗ്യംഖത്തർ

ഖത്തറിലെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഡോ. അൽ ഖാൽ

ഖത്തറിലെ എല്ലാ ജനങ്ങൾക്കും കോവിഡ് 19 വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി കോവിഡ് 19 സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൾ തിഫ് അൽ ഖൽ പറഞ്ഞു.

”ആവശ്യമായ അളവിൽ വാക്സിൻ ഖത്തറിൽ എത്തിക്കുമെന്ന് മന്ത്രാലയം ഉറപ്പു നൽകുന്നു. ലോകമെമ്പാടുമുള്ള ഉയർന്ന ഡിമാൻഡ് കാരണം വാക്സിൻ ലഭ്യമാകുന്നതിന്റെ തുടക്കത്തിൽ എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ ആഴ്ചകൾക്കും മാസങ്ങൾക്കകം വാക്സിൻ എല്ലാവർക്കും എത്തിക്കും.” ഡോ. അൽ ഖൽ ഖത്തർ ടിവിയുടെ പരിപാടിയിൽ പറഞ്ഞു.

“ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ റിപ്പോർട്ട് അനുസരിച്ച്, 2020 അവസാനത്തോടെ കമ്പനി 100 ദശലക്ഷം വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കും, അതിൽ വലിയൊരു ഭാഗം യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് പോകും. 2021ൽ കമ്പനി ഒരു ബില്യൺ ഡസൻ വാക്സിൻ ഉത്പാദിപ്പിക്കുമെന്നും അത് ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ വിതരണം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയം ഒന്നിലധികം കമ്പനികളിൽ നിന്ന് കോവിഡ് 19 വാക്സിനുകൾ വാങ്ങുകയും വേഗത്തിൽ അതു ജനങ്ങളിൽ എത്തിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകളുമായും കമ്പനികളുമായും സഹകരിച്ച് കോവിഡ് 19 വാക്സിൻ പരീക്ഷണങ്ങളിൽ ഖത്തർ ഏർപ്പെടുന്നുണ്ടെന്നും ഡോ. അൽ ഖാൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker