Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഖത്തർ

ജിസിസി ഉച്ചകോടി ജനുവരി 5നു നടക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി

ജിസിസി വാർഷിക ഉച്ചകോടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ജനുവരി 5ന്  നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ.അഹ്മദ് നാസർ അൽ മൊഹമ്മദ് അൽ സബാഹ് പറഞ്ഞു.

ജനുവരി 5ന് ഉച്ചകോടി നടത്തുന്നതിലൂടെ സുപ്രീം കൗൺസിൽ തീരുമാനങ്ങൾ ഉയർത്തിപ്പിടിക്കാനും പൊതുതാത്പര്യ വിഷയങ്ങൾ നടപ്പിൽ വരുത്താനും രാജ്യങ്ങൾക്കും നേതാക്കൾക്കുമുള്ള കണിശതയാണ് വ്യക്തമാവുന്നത്.

കുവൈത്തിൽ നടക്കുന്ന ജിസിസി അംബാസിഡർമാരുടെ സമ്മേളനത്തിലാണ് മന്ത്രി, ഉച്ചകോടിയെ കുറിച്ച് സംസാരിച്ചത്.

മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ജിസിസി അംഗരാജ്യങ്ങളിലെ ജനങ്ങളുടെ താത്പര്യങ്ങളും അഖണ്ഡതയും സാഹോദര്യവും നിലനിർത്തണമെന്നുമുള്ള കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ്‌ അൽ ജാബിർ അൽ സബാഹിന്റെ ശൈലിയാണ് കുവൈത്ത് പിൻതുടരുന്നതെന്ന് അൽ സബാഹ് പറഞ്ഞു.

ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുക, ഭക്ഷണസാധനങ്ങൾ ശേഖരിക്കുക, ജനസംഖ്യയിലുണ്ടായിട്ടുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യുക തുടങ്ങി കോവിഡ് പാൻഡമിക് കാലത്ത് ജിസിസിക്ക് പലകാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker