ഖത്തർ

അമീറിനോടുള്ള സ്നേഹം വിളിച്ചു പറയുന്ന കൊച്ചു പെൺകുട്ടി, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഖത്തർ അമീൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയോടുള്ള തന്റെ സ്നേഹ ഉറക്കെ വിളിച്ചു പറയുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പോലീസ് കോളേജ് സ്റ്റുഡന്റ്സിന്റെ മൂന്നാമത്തെ ബാച്ചിന്റെ ബിരുദദാനച്ചടങ്ങിനിടെയാണ് സംഭവം.

ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അമീറും ഇന്നലെ എത്തിയിരുന്നു. ഇതിനിടയിൽ ചടങ്ങുകൾ വീക്ഷിക്കാനുള്ള ഗ്യാലറിയിൽ നിന്നാണ് ഒരു കൊച്ചു പെൺകുട്ടി “ഷെയ്ഖ് തമീം, നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു, ഞാൻ ഖത്തറിനെയും വളരെ ഇഷ്ടപ്പെടുന്നു” എന്നുറക്കെ വിളിച്ചു പറഞ്ഞത്. ഇതു കേട്ടവരെല്ലാം കയ്യടികളോടെയാണ് പെൺകുട്ടിയുടെ വാക്കുകളെ സ്വീകരിച്ചത്.

https://twitter.com/PeninsulaQatar/status/1352979224735440897?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker