ആരോഗ്യംഖത്തർ

വാക്സിനേഷൻ പൂർത്തിയാക്കിയാൽ എത്ര ദിവസത്തിനുള്ളിൽ പ്രതിരോധശേഷി കൈവരിക്കുമെന്നു വ്യക്തമാക്കി എച്ച്എംസി ഡയറക്ടർ

ഫൈസർ‌ ആൻഡ് ബയോ‌എൻടെക്, മോഡേണ വാക്സിനുകൾ‌ എന്നിവയുടെ വിപുലമായ ക്ലിനിക്കൽ‌ ട്രയലുകൾ‌ കാണിക്കുന്നത് രണ്ട് ഡോസുകൾ‌ക്കു ശേഷം 95 ശതമാനം ഫലപ്രാപ്തി ഉണ്ടാകുമെന്നാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ ഡയറക്ടർ മുന അൽ മാസ്ലാമണി ട്വിറ്ററിൽ പോസ്റ്റിൽ പറഞ്ഞു.

ഇതിനർത്ഥം വാക്സിനുകൾ വളരെ ഫലപ്രദമാണെന്നു തന്നെയാണ്. എന്നിരുന്നാലും ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വാക്സിനുകൾ 95 ശതമാനം ഫലപ്രദമാണെന്നതിനാൽ, വാക്സിൻ സ്വീകരിക്കുന്നവർക്ക് രോഗികളാവാൻ 5 ശതമാനം സാധ്യത ഇപ്പോഴുമുണ്ട്.

വാക്സിനേഷൻ എടുത്തതിനു ശേഷം 10 മുതൽ 14 ദിവസത്തിനുള്ളിൽ പൂർണമായും പ്രതിരോധ ശേഷി കൈവരിക്കും. എങ്കിലും കുത്തിവയ്പ് എടുക്കുന്ന ആളുകൾ എല്ലാ പ്രതിരോധ നടപടികളും പാലിക്കേണ്ടത് പ്രധാനമാണെന്നും മാസ്ലാമണി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker