അപ്‌ഡേറ്റ്സ്ഖത്തർ

സ്വകാര്യമേഖലയിലും പ്രാദേശികവൽക്കരണം വരുന്നു, ക്യാബിനറ്റ് യോഗം ചർച്ച നടത്തി

കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പദ്ധതികളെക്കുറിച്ചുള്ള അവതരണത്തിനിടയിൽ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം (എം‌എ‌ഡി‌എൽ‌എസ്‌എ) സ്വകാര്യമേഖലയിലെ ജോലികൾ പ്രാദേശികവൽക്കരിക്കാനുള്ളത് ഉൾപ്പെടെ നിരവധി പദ്ധതികൾ വെളിപ്പെടുത്തി.

സ്വകാര്യമേഖലയിലെ ജോലികൾ പ്രാദേശികവൽക്കരിക്കാനും വിദേശത്തു നിന്നുമുള്ള തൊഴിലാളികളെ നൈപുണ്യവും  കഴിവും കണക്കാക്കി തരംതിരിക്കാനും റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാനും മന്ത്രാലയത്തിന്റെ പദ്ധതികൾ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഒത്മാൻ ഫഖ്രോ വെളിപ്പെടുത്തി.
ഇതിനൊപ്പം മിനിമം വേതനം നടപ്പാക്കുകയും വേതന സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.

മന്ത്രിസഭയുടെ പതിവ് യോഗത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഇന്നലെ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതിയെക്കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രിയാണ് വ്യക്തമാക്കിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker