ഖത്തർബിസിനസ്

‘മഹാസീൽ ഫെസ്റ്റിവൽ’ ഈ മാസം ആരംഭിക്കുമെന്നു പ്രഖ്യാപിച്ച് കത്താര

കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കതാര) വാർഷിക മഹാസീൽ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ഈ മാസം ആരംഭിക്കുന്നു. ഖത്തരി ഫാമുകളിൽ നിന്ന് പുതുതായി തിരഞ്ഞെടുത്ത പ്രാദേശിക ഉൽ‌പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്ന മഹാസീൽ ഫെസ്റ്റിവൽ ഈ മാസം ആരംഭിക്കുമെന്ന് കതാര സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിച്ചു.

മഹാസീൽ ഫെസ്റ്റിവൽ ഡിസംബർ 23ന് ആരംഭിച്ച് ജനുവരി 2 വരെ രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ കതാരയുടെ സതേൺ ഏരിയയിൽ നടക്കും. അതിനുശേഷം മഹാസീൽ സൂക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായി മാർച്ച് 31 വരെ തുടരുമെന്ന് കതാരയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു.

2016ലാണ് മഹാസീൽ (വിളവെടുപ്പ് എന്നർത്ഥം വരുന്ന അറബി പദം) ഫെസ്റ്റിവലിനു തുടക്കം കുറിച്ചത്. പ്രാദേശിക കർഷകർ വളർത്തുന്ന ഉൽ‌പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ പൊതുജനങ്ങൾക്കിടയിൽ ഇതിനു വലിയ പിന്തുണ ലഭിച്ചിരുന്നു.

ഖത്തറി കാർഷിക മേഖലയെയും കന്നുകാലികളെയും ഭക്ഷ്യ ഉൽപന്നങ്ങളെയും പിന്തുണയ്ക്കുന്നതിനൊപ്പം ഖത്തറി ഫാമുകളുടെ ഉടമകൾക്ക് ബിസിനസ്സ് അവസരങ്ങൾ നൽകുന്നതിനുള്ള മാർഗമായും കതാര എല്ലാ വർഷവും ഈ ഉത്സവം സംഘടിപ്പിക്കുന്നു.

പ്രാദേശിക ഫാമുകൾക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്നതിനും ഖത്തറിൽ വളർത്തുന്ന വിവിധതരം പഴങ്ങളും പച്ചക്കറികളും ആളുകളെ പരിചയപ്പെടുത്തുന്നതിനും മഹാസീൽ ഫെസ്റ്റിവൽ കാരണമാകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker