കേരളംഖത്തർ

ഖത്തർ എയർഫോഴ്സ് ഉദ്യോഗസ്ഥനായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

ഖത്തർ എയർഫോഴ്സിൽ ഉദ്യോഗസ്ഥനും ഇടപ്പാളയം ഖത്തർ ചാപ്റ്റർ പ്രസിഡൻറുമായ മണികണ്ഠ മേനോൻ (54) ഇന്നു പുലർച്ചെ അന്തരിച്ചു. ഇന്നലെ രാത്രിയിൽ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയും വേണ്ട ശുശ്രൂഷകൾ നടത്തുകയും ചെയ്തെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കാലടി സ്വദേശിയായ മണികണ്ഠ മേനോൻ ഇന്ത്യൻ എയർഫോഴ്സിലെ സേവനത്തിനു ശേഷമാണ് ഖത്തർ എയർഫോഴ്സിലെത്തിയത്. മികച്ച സേവനത്തിന് അടുത്തിടെ ഖത്തർ ഗവൺമെന്റ് ഉന്നത പദവി നൽകി അനുമോദിച്ച അദ്ദേഹം ചെറുതും വലുതുമായ നിരവധി സാമൂഹ്യ, സാംസ്കാരിക, പ്രവാസി സംഘടനകളുടെ അമരക്കാരൻ കൂടിയായിരുന്നു.

കവി കൂടിയായ അദ്ദേഹം സ്വന്തം കൃതികൾ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണമടഞ്ഞത്. ബേബി മേനോൻ ഭാര്യയും ഖത്തർ എയർവേയ്സിൽ ജോലി ചെയ്യുന്ന സ്വാതി മകളും മെക്കാനിക്കൽ ബിരുദധാരി ശബരീഷ് മകനുമാണ്. മരുമകനായ അനൂപ് ഖത്തറിൽ എഞ്ചിനീയറാണ്.  നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker