ഖത്തറിലേക്കു തിരിച്ചെത്തി ക്വാറന്റൈനിലിരിക്കെ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂര്‍, കരിയാടിനടുത്തുള്ള ഒലിപ്പില്‍ ആശാരിന്റെവിട ഹാരിസ് (41) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഡിസംബര്‍ 14നാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. നിയമ നടപടികള്‍ക്ക് ശേഷം മയ്യിത്ത് നാട്ടിലേക്കെത്തിക്കാൻ ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം നൽകുന്നുണ്ട്.
പിതാവ് പരേതനായ ഉസ്മാന്. മാതാവ്: ഹലീമ ഭാര്യ: റഫ്സീന മക്കള്‍: സെന്‍ഹ ഫാത്തിമ, ആയിഷത്തുല്‍ ഹിന, ഹിദ മെഹഖ്, സഹോദരങ്ങള്‍: ബഷീര്‍ (ആന്ധ്ര) റസിയ, നസീറ, നജ്മ.