അപ്‌ഡേറ്റ്സ്ഖത്തർ

ആക്സിഡന്റ് ക്ലയിം സേവനങ്ങൾ മെട്രാഷ് 2 ആപ്പ് വഴി ലഭ്യമാക്കാനാരംഭിച്ച് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്

ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് മെട്രാഷ് 2 ആപ്പിൽ  ആക്‌സിഡന്റ് ക്ലെയിം സേവനം ആരംഭിച്ചു.

മെട്രാഷ് 2 മൊബൈൽ ഫോൺ ആപ്പ് വഴി ചെറിയ അപകടങ്ങളിൽ അജ്ഞാതനായ ആളുകൾക്കെതിരെ അപകട റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ പുതിയ സേവനം വഴി ഉപയോക്താക്കൾക്കു കഴിയും. ആഭ്യന്തര മന്ത്രാലയത്തിന്റെ (ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്) സഹകരണത്തോടെയാണ് പുതിയ സേവനം വികസിപ്പിച്ചിരിക്കുന്നത്.

“ഈ സേവനം അടുത്തിടെ ചേർത്ത ട്രാഫിക് ഇൻഫെർമേഷൻ സേവനങ്ങളിൽ ഒന്നാണ്. പോലീസിന്റെ സാന്നിധ്യം ആവശ്യമുള്ള ഗുരുതരമായ അപകട സംബന്ധമായ സേവനങ്ങൾ ഒഴികെ ഇപ്പോൾ മിക്ക ട്രാഫിക് ഇൻഫെർമേഷൻ സേവനങ്ങളും പൂർത്തിയായിട്ടുണ്ട്.” ട്രാഫിക് ബോധവൽക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ജാബർ മുഹമ്മദ് റാഷിദ് ഒഡൈബ പറഞ്ഞു.

“ചെറിയ അപകടങ്ങളോ സ്വയം വരുത്തിയ അപകടങ്ങളോ റിപ്പോർട്ടു ചെയ്യാൻ കഴിയുന്ന സേവനം മെട്രാഷ് 2 ൽ ലഭ്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മെട്രാഷ് 2 ആപ്ലിക്കേഷൻ ആരംഭിച്ചതിന് ശേഷം ഈ ആപ്പ് ഉപയോക്താക്കളുടെ എണ്ണം രണ്ട് മില്ല്യൺ കവിഞ്ഞതായി ആഭ്യന്തരമന്ത്രാലയം അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, അതേസമയം വർഷാരംഭം മുതൽ ആപ്പ് വഴി നൽകിയ സേവനങ്ങൾ ഇതുവരെ 5.5 ദശലക്ഷത്തിലധികം എത്തിയിട്ടുണ്ട്.

ഈ വർഷത്തിന്റെ തുടക്കം മുതൽ, മെട്രാഷ് 2 ആപ്ലിക്കേഷനിൽ വാഹന പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതും വാഹനങ്ങൾ റദ്ദാക്കുന്നതും ഉൾപ്പെടെ കൂടുതൽ ട്രാഫിക് സേവനങ്ങൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

വയലേഷൻ ഒബ്ജക്ഷൻ, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലൈസൻസ് മാറ്റിയെടുക്കൽ, ചെറിയ അപകട റിപ്പോർട്ടിംഗ്, ഇൻഷുറൻസ് ലംഘന റിപ്പോർട്ട് നൽകൽ, ട്രാൻസ്ഫർ അല്ലെങ്കിൽ മോർ‌ട്ട്ഗേജ് റീലീസിങ്ങ്, എൻക്വയറി, ഫൈൻ അല്ലെങ്കിൽ ഓണർഷിപ്പ് ട്രാൻസ്ഫറിനുള്ള പണമടയ്ക്കൽ എന്നിങ്ങനെ മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകുന്ന നിരവധി സേവനങ്ങൾ നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും.

മെട്രാഷ് 2 ആപ്പ് വഴിയുള്ള വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം മെട്രാഷ് 2 ആപ്ലിക്കേഷനിൽ 40ലധികം ഇ-സേവനങ്ങൾ ചേർത്തു, നിലവിലുള്ള സേവനങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

അപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടാവുകയും സാധുവായ ഒരു ഐഡി ഉണ്ടായിരിക്കുകയും വേണം. ആപ്പിൽ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറും വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്യണം. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉറുദു, മലയാളം ഉൾപ്പെടെ ആറ് ഭാഷകളിൽ മെട്രാഷ് 2 വഴി ആഭ്യന്തരമന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ ഇ-സേവനങ്ങളും ലഭ്യമാണ്.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും മെട്രാഷ് 2 അപ്ലിക്കേഷൻ ഈ സേവനങ്ങൾ നൽകുന്നു. ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനം സന്ദർശിക്കാതെ തന്നെ സേവന ഫീസ് നേരിട്ട് അടയ്ക്കുന്നതിനുള്ള ഇടപാടുകൾ പൂർത്തിയാക്കുന്ന ഏറ്റവും വേഗതയേറിയ ചാനലാണിത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker