Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ ഒരു കൊവിഡ് മരണം കൂടി, ഇന്ന് 1554 പുതിയ രോഗികൾ

ഖത്തറിൽ ഇന്നു പുതിയതായി 1554 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 38651 ആയി. അതേ സമയം ഇന്ന് 688 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 966 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 7288 ആയി.

അതേ സമയം ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എൺപത്തിയൊന്നുകാരനായ വ്യക്തിയാണ് മരണമടഞ്ഞത്. ഇതോടെ ഖത്തറിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം പതിനേഴായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5045 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1554 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 4225 പേർക്കു പരിശോധന നടത്തിയപ്പോൾ 1491 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 175482 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 7288 പേർക്ക് രോഗം ഭേദമായപ്പോൾ 31346 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1555 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം ഇരുപത്തിനാലു കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 171 ആണ്. ഖത്തറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ വലിയ മാറ്റം വരാത്തത് ആശങ്കയാണ്.

ഖത്തറിൽ രോഗികളുടെ എണ്ണം കുറച്ചു ദിവസങ്ങൾ കൂടി തീവ്രമായ അവസ്ഥയിൽ നിൽക്കുമെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈദ് ആഘോഷങ്ങളിൽ വിട്ടു വീഴ്ചകൾ ചെയ്യണമെന്നും വീടിനുള്ളിൽ നിന്നും അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന നിർദ്ദേശമാണ് മന്ത്രാലയം നൽകിയത്.

അതേ സമയം രോഗം കണ്ടെത്തിയവരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണം മാത്രമേ കാണിക്കുന്നുള്ളു. ഒരു ശതമാനം പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker