Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ആരോഗ്യംഖത്തർ

രാസവസ്തുക്കൾ അടങ്ങിയ തേൻവിൽപ്പന. മിനിസ്ട്രി കട അടപ്പിച്ചു

ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച തേൻ വിൽപ്പന നടത്തിയിരുന്ന കടയ്ക്ക് പൂട്ടിട്ട് പൊതുജനാരോഗ്യ മന്ത്രാലയം.

പരിശോധന ക്യാമ്പയിൻ നടക്കുന്നതിനിടയിലാണ് ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ നിർമ്മിച്ച തേൻ വിൽപ്പന നടത്തുന്ന കച്ചവടക്കാരനെ കണ്ടെത്തുന്നതും പിടികൂടുന്നതും. ഈ പ്രകാരത്തിലുണ്ടാക്കിയ തേൻ കഴിച്ചാൽ ഉന്മേഷം കൂടാൻ സഹായിക്കുമെന്ന പരസ്യം കടയുടമ പുറത്തിറക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ വിലക്കിയിട്ടുള്ള രാസവസ്തുക്കളാണ് കടയുടമ തേനിൽ ചേർത്തിട്ടുള്ളതെന്ന് പരിശോധനയിൽ തെളിഞ്ഞതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

1990 ലെ നിയമം 8 വ്യവസ്ഥ ലംഘിച്ചുവെന്നാണ് വ്യാപാരിക്കെതിരെ കേസ് എടുക്കാൻ കാരണമെന്നാണ് പരിശോധകർ പറഞ്ഞത്.

Source: Peninsula Qatar 

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker