ആരോഗ്യംഖത്തർ

ക്യുഎൻസിസിയിൽ എല്ലാവർക്കും വാക്സിനേഷൻ നടത്തുമെന്ന വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ (ക്യുഎൻ‌സി‌സി) വാക്സിനേഷൻ സെന്ററിൽ ആഗ്രഹമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാക്സിനേഷൻ പ്രക്രിയയുടെ പൊതു സുരക്ഷയും സുഗമവും ഫലപ്രദവുമായ നടത്തിപ്പും ഉറപ്പാക്കുന്നതിന്, കുത്തിവയ്പ്പ് നേടുന്നതിനുള്ള അറിയിപ്പുകൾ ക്രമേണയായി അയയ്ക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നിലവിലെ ഘട്ടത്തിൽ വാക്സിനേഷൻ ലക്ഷ്യമിടുന്ന ഗ്രൂപ്പിനെ നിശ്ചയിച്ച തീയതികളിൽ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുന്ന ഒരു ചെറിയ വാചക സന്ദേശം ലഭിക്കും.

അറിയിപ്പ് ലഭിച്ചവർക്ക് മാത്രമേ വാക്സിൻ നൽകുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവർക്ക് മെസേജ് വഴി ക്ഷണം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുമുള്ള വാർത്തകളും വിവരങ്ങളും വിശ്വസിച്ചാൽ മതിയെന്ന് എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker