പുതിയ സ്വകാര്യ സ്കൂളുകൾക്കായുള്ള അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം
2020 നവംബർ 1 മുതൽ ഡിസംബർ 31 വരെ 2021-22 അധ്യയന വർഷത്തിൽ പുതിയ സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ലൈസൻസ് നൽകുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
സ്വകാര്യ സ്കൂൾ ലൈസൻസിംഗ് മാനുവൽ അനുസരിച്ച് ഉടമക്കും, സ്കൂൾ പരിസരത്തിനും, അക്കാദമിക് വശങ്ങൾക്കുമായുള്ള വ്യവസ്ഥകളും ആവശ്യകതകളും നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഒരു പരസ്യത്തിൽ പറഞ്ഞു. ആവശ്യകത അനുസരിച്ച്, അപേക്ഷകൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനങ്ങളിലോ ജീവനക്കാരനാകരുത്.
MoEHE said in an advertisement that it has set conditions and requirements for the owner, the premises and the academic aspect in accordance with Private School Licensing Manual.#Qatar #PrivateSchools https://t.co/XxxaaxWHsJ
— The Peninsula Qatar (@PeninsulaQatar) October 18, 2020
അപേക്ഷകന്റെ ഐഡി കാർഡിന്റെ ഒരു പകർപ്പ് ആവശ്യമാണ്. അപേക്ഷകന് 21 വയസോ അതിൽ കൂടുതലോ ആയിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർക്ക് സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വിഭാഗവുമായി 44045128, 44044772 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.