Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

കൊവിഡ് വ്യാപനം തടയാൻ കടകൾക്കും ബിസിനസുകൾക്കും നിർദ്ദേശവുമായി വാണിജ്യ, വ്യവസായ മന്ത്രാലയം

ഇ-കൊമേഴ്‌സ് സേവനങ്ങൾ കഴിയുന്നത്ര വർദ്ധിപ്പിക്കാനും ഈ പ്രവണത വ്യാപിപ്പിക്കാൻ കമ്പനികളെ സഹായിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം കടകളെയും ബിസിനസുകാരെയും പ്രോത്സാഹിപ്പിച്ചു. സംയുക്ത പത്രസമ്മേളനത്തിൽ ട്രേഡ് അഫയേഴ്സ് ആക്ടിംഗ് സെക്രട്ടറി സാലിഹ് ബിൻ മജീദ് അൽ ഖുലൈഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യമേഖലയിലെ കമ്പനികൾ പിഴയും മറ്റു കനത്ത ശിക്ഷാ നടപടികളും ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാണിജ്യ സമുച്ചയങ്ങളിൽ 50% ശേഷിയിൽ കൂടരുതെന്നുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും വാണിജ്യ സമുച്ചയങ്ങൾക്കുള്ളിലെ എല്ലാ ഫുഡ് കോർട്ടുകളും അടച്ചുപൂട്ടുമെന്നും ഈ റെസ്റ്റോറന്റുകൾക്ക് ടേക്ക് എവേ ഓർഡറുകൾ എടുക്കാൻ അനുവദിക്കുന്നതും ഉൾപ്പെടെ വൈറസ് വ്യാപനം തടയുന്നതിന് നിരവധി നടപടികൾ ഖത്തർ മന്ത്രിസഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റെസ്റ്റോറന്റുകളിലും കഫേകളിലും ഇൻഡോറിലുള്ള ഇരിപ്പിടങ്ങളുടെ ശേഷി 15 ശതമാനമായും ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് 30 ശതമാനമായും പരിമിതപ്പെടുത്തി. അതേസമയം ഔട്ട്‌ഡോർ ഇരിപ്പിടങ്ങളുടെ ശേഷി 50% ആണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker