ഖത്തർ

വ്യത്യസ്തമായ രീതിയിൽ ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ

സ്വർണം പൗഡർ രൂപത്തിലാക്കി ഖത്തറിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച നാലു പേരെ അൽ ഷമാൽ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. വിദേശത്തേക്കു സ്വർണം കടത്താൻ പ്രവർത്തിക്കുന്ന ഒരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വകുപ്പു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

അന്വേഷണം ശക്തമാക്കിയതിലൂടെ ആദ്യത്തെ പ്രതിയെ സുരക്ഷാ വകുപ്പു പിടികൂടുകയും ചോദ്യം ചെയ്യലിൽ അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇയാൾ വഴിയാണ് സ്വർണ്ണക്കട്ടകൾ കൈവശം വച്ചിരുന്ന ബാക്കി പ്രതികളിലേക്ക് ഉദ്യോഗസ്ഥർ എത്തിയത്.

സ്വർണ്ണത്തിന്റെ മൂല്യം തെളിയിക്കുന്ന ഇൻവോയ്സുകൾക്ക് പുറമേ സ്വർണ്ണത്തെ പൊടിയാക്കി മാറ്റാൻ പ്രതികൾ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്യുകയും പിടിച്ചെടുത്ത വസ്തുക്കൾ നിയമപരമായ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker