ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വ്യാപനം ഉയരാനുള്ള പ്രധാന കാരണം വെളിപ്പെടുത്തി ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗമാണു ഖത്തറിലെന്നും ഇതുവരെ ഏറ്റവുമുയർന്ന തോതിലെത്തിയിട്ടില്ലെന്നും ദേശീയ പാൻഡെമിക് തയ്യാറെടുപ്പ് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു.

കോവിഡ് സമീപകാലത്ത് ഉയർന്നതിന്റെ പ്രധാന കാരണം സാമൂഹിക സന്ദർശനങ്ങളാണ്. ഉയർന്ന അണുബാധയും വകഭേദം വന്ന വൈറസുകളും മൂലം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.

ജനിതകമാറ്റം വന്ന വൈറസ് മൂലമാണ് അടുത്തിടെ മരണസംഖ്യ കൂടിയതെന്നു വ്യക്തമാക്കിയ അദ്ദേഹം ദക്ഷിണാഫ്രിക്കൻ വകഭേദമാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ വ്യാപനം കൂടാൻ കാരണമെന്നും പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker